District News
കോയന്പത്തൂർ: കുനിയംമുത്തൂർ നെഹ്റു കോളജ് ഓഫ് എയറോനോട്ടിക്സ് ആൻഡ് അപ്ലൈഡ് സയൻസസിലെ 19-ാമത് ബിരുദദാന ചടങ്ങ് നടത്തി. കോയമ്പത്തൂരിലെ കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വൈസ് ചാൻസലർ പ്രഫ.ഡോ.ആർ. എലിജ ബ്ലെസിംഗ് മുഖ്യാതിഥിയായി.
നെഹ്റു എഡ്യൂക്കേഷൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒയും സെക്രട്ടറിയുമായ ഡോ.പി. കൃഷ്ണകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.എച്ച്.എൻ. നാഗരാജ, കോളജ് പ്രിൻസിപ്പൽ ഡോ.പി.ആർ. ബാലാജി, ബിരുദ, ബിരുദാനന്തര ബിരുദ വകുപ്പുകളുടെ മേധാവികളായ സിംഗാരവടിവേലു, ഡോ. മല്ലിക എന്നിവർ ചടങ്ങിൽ പങ്കെടുത്തു.